ജി സുധാകരന്റെ വിവാദ പ്രസംഗം; ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് സൂചന

സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസ്താവനയിൽ കേസെടുക്കുന്നതിലുളള നിയമോപദേശം ഇന്ന്. ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ സുധാരനെതിരെ ചുമത്തിയേക്കുമെന്ന് സൂചന. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് വിലയിരുത്തല്‍. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്നായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശം. സുധാകരനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം 128, 135, 135എ, 136 തുടങ്ങിയ വകുപ്പുൾ ചുമത്തുമെന്നാണ് വിലയിരുത്തുന്നത്. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. കേസെടുക്കുന്നതിലുളള നിയമോപദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ബിജി ആണ് നിയമോപദേശം നല്‍കുക.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവനയില്‍ മലക്കം മറിയുകയാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പുന്നപ്രയിലെ ജി സുധാകരന്റെ വീട്ടിലെത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. മൊഴിയെടുത്തതിന് പിന്നാലെ ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും സിപിഐയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവേ പറഞ്ഞതാണ്. അത് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. താന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. താന്‍ 20 വര്‍ഷം എംഎല്‍എയായിട്ടുണ്ട്. ഒരിക്കല്‍പ്പോലും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്