മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുന്നണികള്‍; പുനഃസംഘടന എന്‍സിപിയ്ക്കും ബാധകമെന്ന് തോമസ് കെ. തോമസ്

എല്‍ഡിഎഫ് മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുന്നണികള്‍ രംഗത്ത്. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിന് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്ന് കുഞ്ഞുമോന്‍ പറഞ്ഞതായാണ് വിവരം.

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും മന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭ പുനഃസംഘടന എന്‍സിപിയ്ക്കും ബാധകമാണെന്ന് തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ നേരില്‍ കണ്ട് മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.

കെ.പി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാര്‍ത്തകളാണെന്നും ഇടത് മുന്നണിയോ സിപിഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സിപിഎം സര്‍ക്കാരിന്റെ രണ്ടരവര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി സ്ഥാനങ്ങളില്‍ മാറ്റം വരുത്തവാന്‍ ആലോചിക്കുന്നത്. രണ്ടരവര്‍ഷത്തില്‍ മന്ത്രി സ്ഥാനത്തില്‍ മാറ്റം വരുത്തുമെന്ന് ഘടകകക്ഷികള്‍ക്ക് സിപിഎം ഉറപ്പ് നല്‍കിയിരുന്നു. തീരുമാനങ്ങളെടുക്കാന്‍ അടുത്തയാഴ്ച നിര്‍ണായക യോഗങ്ങള്‍ ചേര്‍ന്നേക്കും, സ്പീക്കര്‍ എ എന്‍ ഷംസീറീനെ ആരോഗ്യമന്ത്രിയാക്കാനും നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ