ചരക്ക് ട്രെയിന്‍ പാളംതെറ്റല്‍, ഗതാഗതം പുനഃസ്ഥാപിച്ചില്ല, ഒമ്പത് ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. പാളത്തില്‍ നിന്ന് ട്രെയില്‍ നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചാലക്കുടിക്കും ഒല്ലൂരിനും ഇടയില്‍ നിലവില്‍ ട്രെയിന്‍ ഗതാഗതം ഒറ്റവരിയിലാണ്. ഇതേ തുടര്‍ന്ന് 9 ട്രെയിനുകള്‍ റദ്ദാക്കി. 5 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം- പാലക്കാട് മെമു, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം – ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കണ്ണൂര്‍- ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണൂരിലും, തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തും യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും. പുനലൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസും, ഗുരുവായൂര്‍ -പുനലൂര്‍ എക്‌സ്പ്രസും തൃപ്പൂണിത്തുറയില്‍ നിന്ന് പുറപ്പെടും.

ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് പുതുക്കാട് വച്ച് ട്രെയിന്‍ പാളം തെറ്റിയത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ട്രെയിനില്‍ ചരക്ക് ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വേഗം കുറച്ചാണ് ട്രെയിന്‍ പോയിരുന്നത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിന് പകരമായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം.

Latest Stories

ഋതുരാജിനെ മാറ്റി സഞ്ജുവിനെ നായകനാക്കണം, ഗെയ്ക്‌വാദ് ഫോമിൽ വരണമെങ്കിൽ അവന്റെ ശ്രദ്ധ ബാറ്റിംഗിൽ തന്നെയാകണം: എസ് ബദ്രിനാഥ്

സാധാരണ തോൽക്കുമ്പോൾ ഞങ്ങൾ പെട്ടന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് ഓടുമായിരുന്നു, എന്നാൽ ഈ ജയത്തിന് ശേഷം കുറച്ച് നേരം അവിടെ നിൽക്കാൻ പറ്റി: അജിൻക്യ രഹാനെ

'സഞ്ജു ഉണ്ട്, പക്ഷെ ചെന്നൈക്ക് ഇപ്പോൾ ധോണിയെയാണ് ആവശ്യം'; തുറന്നടിച്ച് മുൻ താരം

എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പരാതി; ബിഗ് ടിവിയെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ത്ത കോടതിയലക്ഷ്യമെന്നും ഡിജിപിയ്ക്ക് പരാതി

ഇങ്ങനെ പോയാൽ റുതുരാജിന് പകരം സഞ്ജു നായകനാകും, അത് ഉടനെ നമുക്ക് കാണാം: രവിചന്ദ്രൻ അശ്വിൻ

ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍

കോഴിക്കോട് ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ്; പോളിങ് രേഖകള്‍ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് റിട്ടേണിങ് ഓഫീസര്‍

ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധി എത്തുന്ന ദിവസം തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; കര്‍ണാടകയില്‍ മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്; വേട്ട തുടര്‍ന്ന് കേന്ദ്രം

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി. വി. അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും