മൂന്നാറില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവം, നാല് പേര്‍ അറസ്റ്റില്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32) ഇയാളുടെ ബന്ധുവായ മിലന്‍ (22) മുഹമ്മദ് ഷാന്‍ (20) ഡിനില്‍ (22) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയ മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. രാത്രി എട്ട് മണിക്ക് ഹില്‍ടോപ്പ് ഹോട്ടലില്‍ സംഘം ചായ കുടിക്കാന്‍ കയറി.

ചായ തണുത്തുപോയി എന്നാരോപിച്ച് കൂട്ടത്തിലെ ഒരാള്‍ അതെടുത്ത് ജീവനക്കാരന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തന്നില്‍ തര്‍ക്കമുണ്ടാകുകയും സഞ്ചാരികള്‍ തങ്ങളുടെ ബസില്‍ കയറി പോകുകയും ചെയ്തു.

എന്നാല്‍ സുഹൃത്തുക്കളുമായി ഹോട്ടല്‍ ജീവനക്കാര്‍ ബൈക്കില്‍ സംഘമായി ടൂറിസ്റ്റ് ബസിനെ പിന്തുടര്‍ന്നു. ബസ് തടഞ്ഞ് നിര്‍ത്തി അവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംഘം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എട്ട് പേരടങ്ങുന്ന സംഘത്തിലെ നാല് പേരെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ