മുന്നോക്ക വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം; അനാവശ്യ വിവാദത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

മുന്നാക്ക സംവരണ വിഷയത്തില്‍ അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട സംവരണം നല്‍കും. ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് വൈകാരിക പ്രശ്‌നമുണ്ടാക്കി ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവരശേഖരണത്തിനായുള്ള സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണം അട്ടിമറിക്കുന്നില്ല. സംവരണേതര വിഭാഗത്തില്‍ത്തന്നെ ദരിദ്രരായവരുണ്ട്. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവരെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. 10% സംവരണത്തിന്റെ പേരില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമം. 50% സംവരണം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ്. പൊതുവിഭാഗത്തിലെ 50% ല്‍ ദാരിദ്ര്യം അനുവഭവിക്കുന്ന 10% ന് പ്രത്യേക പരിഗണന നല്‍കുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10% സംവരണം കൊണ്ടുവന്നിതിന് പിന്നാലെയാണ് കേരളവും 10% സംവരണം പ്രഖ്യാപിച്ചത്. 164 മുന്നാക്ക സമുദായങ്ങളാണ് ഉള്ളത്. 4 ലക്ഷം വരെ വാര്‍ഷിക വരുമാനമാണ് ആനുകൂല്യത്തിനുള്ള മാനദണ്ഡം.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തി. 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാംപിള്‍ സര്‍വേയാണ് നടത്തുക. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണം വേണമെന്ന് ആവശ്യം കാലങ്ങളായി എന്‍എസ്എസ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സര്‍വേ നടത്താന്‍ കുടുംബശ്രീ പോലെയുള്ള സംവിധാനത്തെ ചുമതലപ്പെടുത്തിയതില്‍ എന്‍എസഎസിന് അതൃപ്തിയുണ്ട്. സെന്‍സസ് മാതൃകയില്‍ ശാസ്ത്രീയമായ സര്‍വേയാണ് നടത്തേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മീഷന് കത്തയച്ചു. അതേസമയം ആനുകൂല്യം ഉടനെ എത്തിക്കാനാണ് സാംപിള്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്