യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷൈന് പാർട്ടിയിൽ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തിൽ നിന്ന് നേടിയത്.

ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാൽ രാജിവെച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് അയച്ച രാജിക്കത്തിലായിരുന്നു ഇക്കാര്യങ്ങൾ ഷൈൻ ലാൽ അറിയിച്ചത്.

“സംഘടനയുമായി ബന്ധപ്പെട്ടതോ പാർലമെൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ ആയ യാതൊരുവിധ കാര്യങ്ങളും എന്നെ നാളിതുവരെ അറിയിച്ചിട്ടുള്ളതല്ല. ചില പ്രത്യേക ജാതി, മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമായാണ് ഈ സംഘടന നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുക എന്നുള്ള അടിസ്‌ഥാന മര്യാദ ഈ സംഘടന പാലിക്കുന്നില്ല. ഇത്തരത്തിൽ അവഗണനയും അപമാനവും അനീതിയും സഹിച്ച് ഈ സംഘടനയിൽ ഇനിയും തുടരുക എന്നത് മനുഷ്യസാധ്യമല്ല. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി സ്‌ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു’ കത്തിൽ ഷൈൻ ലാൽ എഴുതി.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ