തിരുവനന്തപുരത്ത് വിദ്യാർഥി കുത്തേറ്റ് മരിച്ചതിന് പിന്നിൽ മുൻ വൈരാ​ഗ്യം; കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സഹപാഠി കൊലപ്പെടുത്തിയതിന് പിന്നിൽ മുൻ വൈരാ​ഗ്യം. രാജധാനി കോളേജിലെ വിദ്യാർത്ഥിയും മിസോറം സ്വദേശിയായ വാലന്റയിൻ വിഎൽ ആണ് ഇന്നലെ രാത്രി 11 മണിക്ക് കൊല്ലപ്പെട്ടത്. വാലൻ്റൈനും സഹപാഠി ലോമയും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തിൽ വാലൻ്റൈനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി കോളേജിന് സമീപമുള്ള നഗരൂർ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. വാലൻ്റൈനെ ബി-ടെക് സിവിൽ എഞ്ചിനീയറിംഗ് 3-ാംവർഷ വിദ്യാർത്ഥിയായ ലോമ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലോമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രതി ലോമയും മിസോറാം സ്വദേശിയാണ്. കോളേജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. വാലന്റൈന് കഴുത്തിനും വയറിനും മാരകമായി കുത്തേറ്റിരുന്നു. പരിക്കേറ്റ വാലന്റീനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

Latest Stories

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍