സിപിഐഎം മുൻ നേതാവും കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

സിപിഐഎം മുൻ നേതാവും കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. സിപിഐഎം ഒറ്റപ്പാലം മുൻ ഏരിയാ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെകെ കുഞ്ഞൻ, കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറി കൈലാസ് നാഥ് മേനോൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപിയുടെ വികസിത കേരളം കൺവെൻഷൻ വേദിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. സിപിഐഎം ലോക്കൽ കമ്മറ്റി അംഗമായിരിക്കെയാണ് കുഞ്ഞൻ പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുന്നത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിപിഐഎം ബന്ധം അവസാനിപ്പിക്കാൻ കാരണമെന്ന് കെകെ കുഞ്ഞൻ പ്രതികരിച്ചു.

പാർട്ടി കമ്മിറ്റികളിൽ നിന്ന് അവഗണന നേരിട്ടു, പരിഹാസ പാത്രമായി. നേതാക്കന്മാർ അവഗണിച്ചാൽ പാർട്ടിയിൽ നിൽക്കേണ്ടതില്ലെന്നും തന്നെ വേണ്ടെന്ന് തോന്നിയ സാഹചര്യത്തിലാണ് പാർട്ടി വിട്ടതെന്നും കെകെ കുഞ്ഞൻ പറഞ്ഞു. ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Latest Stories

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കും; തീരുമാനമറിയിച്ച് കിംസ്

ധോണിക്കും കൊഹ്‌ലിക്കും രോഹിത്തിനും മാത്രമല്ല, സഞ്ജുവിനും വൻ ആരാധക പിന്തുണയാണ്: ദിനേശ് കാർത്തിക്

ടി-20 റാങ്കിങ്: വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി

വാഖഡെയിൽ ഇന്ത്യക്ക് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് മാറും: സുനിൽ ഗവാസ്കർ

ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ട്രംപിന് ഒരു ധാരണയുമില്ല; വിമർശനുമായി അമേരിക്കൻ നേതാക്കൾ

'ആർച്ചർ ഒരു പണിയാണ്, സഞ്ജു കുറച്ച് ശ്രദ്ധിക്കണം'; ഉപദേശിച്ച് മുൻ ഇന്ത്യൻ താരം

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്