വിദേശങ്ങളിലെ പുരോഗതി ആരെയും കൊതിപ്പിക്കുന്നത്; കെ റെയിലിൽ പ്രത്യാശ - മുഖ്യമന്ത്രി

വിദേശനാടുകളുടെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈയിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .കെ-റെയിലിന് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചതാണെന്നും അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിനെ ജനം അധികാരത്തിൽ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന കാര്യത്തിൽ നാട് ഒരുമിച്ചു നിൽക്കണം. മലയോര, തീരദേശ പാത വികസനവും മുന്നോട്ട് പോകണം.വികസന കാര്യത്തിൽ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ല.

നാഷണൽ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാൽ എല്ലാവരും ഈ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായത്. ഗുജറാത്തിൽ നടപ്പാക്കിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആളുകൾക്ക് അവബോധം നൽകിയതു കൊണ്ടാണ് പദ്ധതി നടപ്പിലായത്- അദ്ദേഹം പറഞ്ഞു.

Latest Stories

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'