ഷവർമ്മ കഴിച്ചതിനെ തുടർന്ന് യുവാവ് മരണപ്പെട്ട സംഭവം; 'ലേ ഹയാത്ത്' ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആറ് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ

കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാടുള്ള ‘ലേ ഹയാത്ത്’ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ചതിനെ തുടർന്ന് രാഹുൽ എന്ന യുവാവ് മരണപ്പെടുന്നത്. ഓൺലൈൻ ആയി ഷവർമ്മ ഓർഡർ ചെയ്തു കഴിച്ച രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.

ഇപ്പോഴിതാ അതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആറ് പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിന്നും ലേ ഹയാത്ത് ഹോട്ടലിൽ നിന്നും ഷവർമ്മ, അൽ ഫാം കഴിച്ചവർക്കാണ് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്.

ആരോഗ്യവകുപ്പ് ഇവരിൽ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.30ന് ആണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ ഓണ്‍ലൈനായി വാങ്ങി കഴിച്ചത്. പിറ്റേ ദിവസം രാവിലെ മുതല്‍ രാഹുലിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പുറമേ ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായി. ഇതേ തുടര്‍ന്ന് തൃക്കാക്കരയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഞായറാഴ്ച ഓഫീസില്‍ ജോലിക്കെത്തിയ രാഹുല്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാഹുലിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ രാഹുലിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായര്‍(24) ആണ്‌ ഇന്ന് കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്