വയനാട് തലപ്പുഴയില്‍ എം.ഡി.എം.എയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

തലപ്പുഴയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായാണ് വാഹന പരിശോധന നടത്തിയത്.

വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 0.23 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്. ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേല്‍ റിഷാദ് (29), കരിയങ്ങാടില്‍ നിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 72 5485 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പേരിയ 38 ഭാഗത്തെ വാഹന പരിശോധനയിലാണ് 0.94 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കള്‍് പിടിയിലായത്. പേരിയ വാഴ്പ് മേപ്പുറത്ത് വിപിന്‍ (26), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ് (29), തരുവണ കുന്നുമ്മല്‍ കെ.പി ഷംനാസ് (26) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 13 എഡി 2225 ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒമാരായ സനില്‍, രാജേഷ്, സിജോ, സി.പി.ഒ മാരായ സനൂപ്, സിജോ, ലിജോ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി