മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: വെടിയുണ്ട ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും

ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വെടിയുണ്ട വിദഗ്ദ പരിശോധനയ്ക്കയക്കും. ബാലിസ്റ്റിക് പരിശോധനയിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനാണ് പൊലീസിന്റെ ശ്രമം.

അപകടം നടന്ന സമയം നേവി ഉദ്യോഗസ്ഥര്‍ ഫയറിംഗ് പരിശീലനം നടന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ഉന്നം തെറ്റിവന്ന വെടിയുണ്ടയാണ് മത്സ്യത്തൊഴിലാളിയുടെ ചെവിയില്‍ കൊണ്ടതെന്നാണ് നിഗമനം.

എന്നാല്‍ വെടിയുണ്ട മറ്റാരുടെയോ ആണെന്നാണ് നേവി ഉദ്യോഗസ്ഥരുടെ വാദം. ഇതിലും വലിപ്പമുളള വെടിയുണ്ടകളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് നേവി ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ, നേവിയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമീപമാണു ആലപ്പുഴ തുറവൂര്‍ പടിഞ്ഞാറെ മനക്കോടം മണിച്ചിറ സ്വദേശി സെബാസ്റ്റ്യന് (72) ചെവിയില്‍ വെടിയേറ്റത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ