'എല്ലാം അവസാനിപ്പിച്ചിട്ടും പിന്തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്നു'; ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍

അപവാദ പ്രചാരണങ്ങളെ തുടര്‍ന്ന് എല്ലാം അവസാനിപ്പിച്ചിട്ടും സൈബര്‍ ആക്രമണം തുടരുകയാണെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് വീണ്ടും ചാരിറ്റി പ്രവർത്തനം തുടങ്ങുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ അറിയിച്ചത്.

നേരത്തെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നപറമ്പിലിന് എതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ 2019 ഡിസംബറിലാണ് ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപമ്പറമ്പിൽ ഫെയ്സ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമുക്ക് തുടങ്ങാം………
കള്ള പ്രചാരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും,ചെയ്യുന്ന പ്രവർത്തനത്തിന് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻ തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാൻ തുടരുകയാണ് നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം ………..
NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസിൽ ബന്ധപ്പെടു പരാതി നൽകൂ…….
#എങ്കിൽ #നമുക്ക് #തുടങ്ങാം

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ