സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ലെന്ന് ധനവകുപ്പ്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനവകുപ്പ്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒരു മാസം തന്നെ അവസാനിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 25 ലക്ഷത്തിന് മേലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന് പുറമേ ദൈനംദിന ചെലവുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടങ്ങള്‍ തിരിച്ചടക്കാനും മറ്റ് സെറ്റില്‍മെന്റുകള്‍ക്കുമായി കൂടുതല്‍ തുക മാസം ആദ്യം തന്നെ നീക്കിവച്ചിരുന്നു. അതിനാല്‍ ഏപ്രിലില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. മാസം അവസാനം ആയതോടെ ചെലവുകള്‍ക്ക് ആവശ്യമായ നീക്കിയിരുപ്പ് ഇല്ലാത്തതിനാലാണ് നിലവില്‍ 25 ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന് തീരുമാനിച്ചത്.

ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ 25ാം തിയതി വരെ അനുവദിക്കപ്പെട്ടിരുന്നു. വെയ്‌സ് ആന്റ് മീന്‍സിലും വകുപ്പ് നിയന്ത്രണം കര്‍ശനമാക്കി.

മാസം അവസാനത്തോടെ മൂവായിരം കോടിയെങ്കിലും കടമെടുക്കാനാണ് ആലോചിക്കുന്നത്. ശമ്പളത്തിനും പെന്‍ഷനും മാത്രമായി മെയ് മാസം തുടക്കത്തില്‍ നാലായിരം കോടിയിലധികം രൂപ ആവശ്യമായി വരും. കടമെടുപ്പും ജിഎസ്ടി വിഹിതവും അടുത്ത മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

Latest Stories

ജയിച്ചു എണ്ണയുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനയിപ്പിക്കുമായ്; മോശം ഇന്നിങ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ