മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകും; ഓണത്തിന് ഒരു കുറവും ഉണ്ടാകില്ല, ചെന്നിത്തലയക്ക് മറുപടി നൽകി കെ എൻ ബാലഗോപാൽ

ഓണക്കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ.മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് ധനമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ കൈകകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചത് . ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

കിട്ടികൊണ്ടിരുന്ന പണം കേന്ദ്ര സർക്കാർ വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. കിഫ്ബിവായ്പ എടുക്കുന്നതും സംസ്ഥാനത്തിന്റെ വായ്പയായി കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് കടമെടുത്താലും അത് സർക്കാരിൻറെ കടമായി കണക്കാക്കുന്നു.

പുതുപ്പള്ളിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇക്കാര്യങ്ങൾ പൊതുവിൽ പ്രതിപക്ഷം പറയണം. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെറുതെ വിടില്ല. സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാക്കഥയാണെന്നും ബാലഗോപാൽ പറഞ്ഞു.

Latest Stories

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍