ഒടുവില്‍ ഗംഗാവലി അര്‍ജുനെ മടിത്തട്ടില്‍ നിന്ന് വിട്ടുനല്‍കി; ഇനി തിരികെ നാട്ടിലേക്ക്, ആചാര പ്രകാരം അന്ത്യയാത്ര നല്‍കാന്‍ വിതുമ്പലോടെ ഉറ്റവര്‍

‘അര്‍ജുന് എന്റെ മേല്‍ വിശ്വാസമുണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ കൂടെയുണ്ടെന്ന്. അവനെ വീട്ടിലെത്തിക്കണം. അച്ഛന് നല്‍കിയ വാക്ക് പാലിക്കുകയാണ്.” ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിതുമ്പലോടെ ലോറി ഉടമ മനാഫ് പറഞ്ഞ വാക്കുകളാണിത്.

കാണാതായി 72ാം ദിവസമാണ് അര്‍ജുന്റെ ലോറിയുടെ ക്യാബിനും അതിനുള്ളിലെ മൃതദേഹവും കണ്ടെത്തുന്നത്. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ഗുജറാത്തില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരാണ് ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇവര്‍ ക്രെയിനിന്റെ ഹുക്ക് ലോറിയുടെ ഭാഗങ്ങളില്‍ സ്ഥാപിച്ച് പുഴയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ വേലിയേറ്റ സമയമായതിനാല്‍ ആ സമയം ക്രെയിന്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പുഴയിലെ ഒഴുക്കിന് ശമനം ഉണ്ടായതോടെ ലോറിയുടെ ഭാഗം ഉയര്‍ത്തുകയായിരുന്നു. പിന്നാലെ ലോറിയുടമ മനാഫ് കാണാതായ ലോറിയാണെന്ന് സ്ഥിരീകരിച്ചു.

നേരത്തെ അര്‍ജുന്‍ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ച കുടുംബം അര്‍ജുന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള മൃതദേഹ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗംഗാവലിപ്പുഴയുടെ തീരം അര്‍ജുന് ഏറെ പ്രിയപ്പെട്ട ഇടം ആയിരുന്നെന്നും ഇതുവഴി പോകുമ്പോള്‍ ചിത്രങ്ങളെടുത്ത് അയയ്ക്കുന്നത് പതിവായിരുന്നെന്നും നേരത്തെ കുടുംബം പ്രതികരിച്ചിരുന്നു.

ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ നടന്നുകൊണ്ടിരുന്നത്. ഇതിനിടയില്‍ പ്രകൃതി പലപ്പോഴും തിരച്ചിലിന് പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. കനത്ത മഴയും തുടര്‍ന്നുള്ള ശക്തമായ ഒഴുക്കും അര്‍ജുനെ കണ്ടെത്താന്‍ വൈകിയതിന് കാരണമായി. മാധ്യമ വാര്‍ത്തകളുണ്ടാക്കിയ രാഷ്ട്രീയ സമ്മര്‍ദ്ദവും തിരച്ചില്‍ അവസാനിപ്പിക്കാതിരിക്കാന്‍ കാരണമായിരുന്നു.

അതേസമയം ഇന്നലെയും പ്രദേശത്ത് റെഡ് അലര്‍ട്ടായിരുന്നു. എന്നാല്‍ രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തെ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. നേരത്തേ ഡ്രോണ്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജര്‍ ഇന്ദ്രബാലന്റെ പോയന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാന പരിശോധന.

എന്നാല്‍ ഇന്ദ്രബാലന്റെ ഡ്രോണ്‍ പരിശോധനയില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട പോയന്റില്‍ നിന്നും ഒന്നും കണ്ടെത്താനായിരുന്നില്ല. ബോട്ടിലേക്ക് മാറ്റിയ അര്‍ജുന്റെ മൃതദേഹം ഫോറന്‍സിക്-ഡിഎന്‍എ പരിശോധനകള്‍ക്ക് വിധേയമാക്കി സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. തുടര്‍ന്നായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !