കണ്ണൂരിൽ പതിനഞ്ച് വയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പേരാവൂര്‍ കളക്കുടുമ്പില്‍ പി വിഷ്ണുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതി നിരന്തരം പീഡനത്തിന് ഇരയാക്കി എന്ന് പോലീസ്. പോക്സോ വകുപ്പുകൾ ചുമത്തി വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി ജീവനൊടുക്കിയത്. അന്ന് ആത്മഹത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴി എടുത്തതില്‍ നിന്ന് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു.
തുടർന്നുണ്ടായ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രതി വിഷ്ണുവുമായി ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയത്. വിഷ്ണു പെൺകുട്ടിയെ ഫോൺ വിളിക്കാറുണ്ടായിരുന്നു എന്നും പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു.