മുഖ്യമന്ത്രിയെ കരിങ്കൊടികാണിക്കാന്‍ ഉപയോഗിച്ചേക്കാമെന്ന് പേടി,കോളജിലെ പരിപാടിക്ക് ഡ്രോണ്‍ വാങ്ങാന്‍ ശ്രമിച്ച കെ എസ് യു നേതാവിനെ പൊലീസ് പൊക്കി

കോളജ് കാംപസിലെ പരിപാടിക്ക് ഡ്രോണ്‍ വാങ്ങാന്‍ ബാംഗ്‌ളൂരിലെ കമ്പനിയുമായി ബന്ധപ്പെട്ട എന്‍ എസ് എയു നേതാവ് എറിക് സ്റ്റീഫനെ പൊലിസ് കസ്റ്റഡിയിലെടുത്തു.നവകേരള സദസ്സില്‍ ഡ്രോണ്‍ ഉപയോഗിച്ച് കരിങ്കൊടി കാണിക്കാന്‍ ആസൂത്രണം നടക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളിതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എറിക്കിനെ വിളിച്ചുണര്‍ത്തിയായാണ് ശംഖുമുഖം അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

എറിക്കിനെ വലിയ തുറ സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത ശേഷം പുലര്‍ച്ചെ 4.30 നാണ് വിട്ടയച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലന്ന് പൊലീസ് അറിയിച്ചു. മാര്‍ ഇവാനിയോസിലെ യൂണിയന്‍ കെ എസ് യുവിന് ലഭിച്ചതിനെ തുടര്‍ന്ന് കാമ്പസിലെ പരിപാടികള്‍ ചിത്രീകരിക്കാന്‍വേണ്ടിയാണ് ഡ്രോണ്‍ വാങ്ങിച്ചതെന്ന് എറിക് പൊലീസിനോട് പറഞ്ഞു.

ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം എറിക് ബന്ധപ്പെട്ട ബെംഗളൂരുവിലെ കമ്പനി അധികൃതരെ പൊലീസ് ബന്ധപ്പെട്ട് ഡ്രോണ്‍ നല്‍കരുതെന്ന് നിര്‍ദേശിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ