ഫാത്തിമ ലത്തീഫിന്റെ മരണം: മരണത്തിന് കാരണക്കാരനായ അദ്ധ്യാപകന്‍ രക്ഷപ്പെടരുതെന്ന് പിതാവ്, തമിഴ്‌നാട് മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ചു വരുത്തി

ഐഐടി മദ്രാസില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരണവുമായി ബന്ധപ്പെട്ട് കേസിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സംസ്ഥാന പൊലീസ് മേധാവിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഫാത്തിമ ലത്തീഫിന്റെ പിതാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം പൊലീസിനെതിരെ ഫാത്തിമയുടെ പിതാവ് ലത്തീഫ് രംഗത്ത് വന്നിട്ടുണ്ട്. ഫാത്തിമയുടെ ആത്മഹത്യക്ക് ശേഷമുള്ള അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസിന് വീഴ്ച പറ്റിയതായി അദ്ദേഹം ആരോപിച്ചു. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറിനൊപ്പം വച്ചില്ലെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയില്ലെന്നും ലത്തീഫ് ആരോപിച്ചു.

ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ലത്തീഫ് ഡി.ജി.പിയെ കണ്ടു. വൈകാതെ മുഖ്യമന്ത്രിയെ കാണുമെന്നും മദ്രാസ് ഐ.ഐ.ടിയില്‍ മുന്‍കാലങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.

ഇതിനിടെ, ഫാത്തിമ ലത്തീഫയുടെ ആത്മഹത്യയില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് തമിഴ്‌നാട് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള നിയമസഭയില്‍ അറിയിച്ചു. എം നൗഷാദിന്റെ സബ്മിഷന്, മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരനാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസ് മേധാവിയോട് സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു