ആർഭാടവും അനാവശ്യവും; പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ എന്തിനാണ്?: വി. ഡി. സതീശൻ

മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി. ഡി. സതീശൻ. ഇതു സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകി. ഗാർഡ് ഓഫ് ഓണർ ആർഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ ഗാർഡ് ഓഫ് ഓണർ എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി ഗവ. ഗസ്റ്റ് ഹൗസുകളിൽ താമസിക്കുമ്പോഴാണ് ഗാർഡ് ഓഫ് ഓണർ നൽകാറുള്ളത്. അതേസമയം ആർഭാടം കുറച്ച് ‘ഗാർഡ് ഓഫ് ഓണർ’ നൽകാനാണ് പൊലീസ് ആലോചിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലും ക്രമീകരണങ്ങളിലും വി. ഡി. സതീശൻ മാറ്റം നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്നും പൈലറ്റും എക്‌സോർട്ടും ഒഴികെ മറ്റ് അകമ്പടി വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു നിർദേശം.

Latest Stories

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?

'നരഹത്യശ്രമകുറ്റം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു'; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐടി റിപ്പോർട്ട്

അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കണം; രേഖാമൂലം അറിയിച്ചാല്‍ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും : സുരേഷ് ഗോപി

പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക്‌ ജാഗ്രത കുറവ് ഉണ്ടായതായി പ്രാഥമിക വിലയിരുത്തൽ

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്; യുഎസുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം; കെ എൽ രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

വൈഭവ് ടി20യിൽ 200 റൺസ് നേടുന്ന ആദ്യ താരമാകും: ലളിത് മോദി