കൊല്ലത്ത് സിപിഐയിൽ പൊട്ടിത്തെറി; കൂടുതൽ പേർ പാർട്ടി വിടുന്നു, ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്

കൊല്ലത്തെ സിപി കൂട്ടരാജിക്ക് പിന്നാലെ വീണ്ടും പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. അതേസമയം കൊല്ലത്തിന് പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജി ഉണ്ടായി.

കൊല്ലത്ത് കുന്നിക്കോട് മണ്ഡലം കമ്മറ്റിയ്ക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരും ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. സി പി ഐ വിട്ട് എത്തുന്നവർക്ക് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സ്വീകരണം ഇന്ന് നടക്കും. അതേസമയം തിരുവനനന്തപുരത്തും പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജി ഉണ്ടായി. തിരുവനനന്തപുരം ജില്ലയിലെ മീനാങ്കൽ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് CPI വിട്ടത്. പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ CPI ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജി വെച്ച് CPIMൽ ചേർന്നു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച