എല്ലാവരുടെയും വർത്തമാനം യുഡിഎഫിന് അനുകൂലം; ഇടതുപക്ഷ നേതാക്കൻമാരുടെ വർത്തമാനം കേട്ടാലും മനസ്സിലാകും : കുഞ്ഞാലിക്കുട്ടി

എല്ലാവരുടെയും വർത്തമാനം യുഡിഎഫിന് അനുകൂലമാണെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുസ്‌‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ലീഗ് നേതാക്കൾക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇടതുപക്ഷ നേതാക്കൻമാരുടെ വർത്തമാനം കേട്ടാലും മനസ്സിലാകും. അവരുടെ ആത്മവിശ്വാസക്കുറവ് പ്രകടമാണ്. യുഡിഎഫിന് അനുകൂലമായ തരംഗം തന്നെയുണ്ട്. അതുകൊണ്ടാണ് 100 സീറ്റ് എന്നൊക്കെ പറയുന്നത്’ എന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അതൊന്നും ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങൾ പറഞ്ഞത് അവിടെ നിൽക്കുന്നുണ്ട്. ഞങ്ങൾ അതൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ