കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും; സർക്കാർ പദ്ധതിയാണ്, ആശങ്ക വേണ്ട: സി.പി. ജോൺ

കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടുമെന്ന് ഉറപ്പ് നൽകി ഗതാഗതമന്ത്രി സി. പി. ജോൺ. ജീവനക്കാരുടെ പെൻഷനും ശമ്പളവും തമ്മിൽ സാമ്പത്തികമായി ബന്ധമില്ലയെന്നും സൗജന്യ യാത്ര സർക്കാരിന്റെ പദ്ധതിയാണെന്നും അതിന് വ്യക്തമായ പ്ലാൻ ഉണ്ടെന്നും ഇതിൽ ആശങ്കയുടെ ആവശ്യമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്നും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ​മന്ത്രി ഇന്ന് പറഞ്ഞിരുന്നു. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

അതേസമയം, കെഎസ്ആർടിസിയിലെ മുഴുവൻ ബസുകളിലും സ്ത്രീ സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപ നഷ്ടം വരുമെന്ന് റിപ്പോട്ടുകൾ വന്നിരുന്നു. ഓർഡിനറി ബസ്സിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടി നഷ്ടം. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകൾ – 65 കോടിയുടെ നഷ്ടമെന്നുമാണ് റിപ്പോർട്ടുകൾ.

ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സർക്കാർ ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇത് കെഎസ്ആർടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

Latest Stories

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത

'ജിഹാദി എന്ന് ഞാൻ വിളിച്ചിട്ടില്ല; നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട് : ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

'6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയം, പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു'; ഗിവർഗീസ് മാർ കൂറിലോസ്

ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 മരണം; 9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു

വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന്

‘കോക്ക്‌റോച്ചുകൾ’ മുതൽ ഡിജിറ്റൽ കലാപം വരെ: ഇന്ത്യയിലെ Gen Z രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറുന്ന Cockroach Janta Party

'ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി'; ടിനി ടോമിനെതിരെ ആരോപണവുമായി നടി അൻസിബ

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്