ഇപി ജയരാജൻ്റെ ആത്മകഥാ വിവാദം; ഡിസി ബുക്സ് മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു

സിപിഎം നേതാവ് ഇ പി ജയരാജന്റെ വിവാദമായ ആത്മകഥാ കേസിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ എ വി ശ്രീകുമാറിനെ പിന്നീട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിയുന്നു.

അതേസമയം ഇ പി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ എഡിജിപി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പുതിയ പരാതി വേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നുമാണ് നിർദ്ദേശിച്ചത്. കോട്ടയം എസ്പി എ.ഷാഹുൽ ഹമീദിനാണ് നിർദേശം നൽകിയത്. തുടർന്നാണ് കേസിൽ എ വി ശ്രീകുമാറിനെ പ്രതി ചേർത്ത് ക്യാസ്ഡ് എടുത്തത്.

ഡിസിയുടെ പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിന്റെ ഇമെയിലിൽ നിന്നാണ് ആത്മകഥയുടെ ഉള്ളടക്കമെന്ന നിലയിൽ ചിലഭാഗങ്ങൾ ചോർന്നതെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റൽ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ഐ.ടി ആക്‌ടും ചുമത്തി.

Latest Stories

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍

IPL 2025: ഇയാൾക്ക് ഇത് തന്നെ പണി, വിരാട് കോഹ്‌ലിയെ പരിഹസിച്ച് ആകാശ് ചോപ്ര; കൂടെ ആർസിബി ആരാധകർക്കിട്ടൊരു കൊട്ടും

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ചികിത്സയിലുള്ളത് 95 പേർ, പടരുന്നത് ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകൾ

IPL 2025: വലിയ ഹീറോയായി കൈയടി നേടി പോകാൻ വരട്ടെ, അഭിഷേക് ശർമ്മയ്ക്ക് പണി കൊടുക്കാൻ ടാറ്റ മോട്ടോഴ്‌സ്; സംഭവം ഇങ്ങനെ

അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

RCB VS SRH: ജിതേഷേ കൈവിട്ട ആയുധവും വാവിട്ട വാക്കും..., മത്സരത്തിന് പിന്നാലെ മണ്ടത്തരം പറഞ്ഞ് എയറിലായി ആർസിബി നായകൻ; രക്ഷിച്ചത് രവി ശാസ്ത്രി

INDIAN CRICKET: വെറൈറ്റി നിങ്ങൾക്ക് ഇഷ്ടമല്ലേ, അടിമുടി ഞെട്ടിച്ച് പൂജാരയുടെ ഓൾ ടൈം ഇന്ത്യൻ ടെസ്റ്റ് ഇലവൻ; ടീമിൽ അപ്രതീക്ഷിത പേരുകൾ

RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്

ദേശീയപാത ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട; കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി