തി​രു​വി​താ​കൂ​ർ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു

തി​രു​വി​താ​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ത​കി​ൽ വി​ദ്വാ​ൻ മ​ധു​വാ​ണ് കൈ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് സി​ഐ​ടി​യു യൂ​ണി​യ​ന്‍ എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഉ​ള്ളൂ​ര്‍ ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി​യാ​ണ് മ​ധു.

ഉ​ള്ളൂ​ര്‍ ഗ്രൂ​പ്പി​ല്‍ ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ധു കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. പു​ന​ര്‍ നി​യ​മ​ന​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന​ത് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ പി ​എ ആ​ണെ​ന്നാ​യി​രു​ന്നു മ​ധു​വി​ന്‍റെ ആ​രോ​പ​ണം.

ഗു​ളി​ക​ക​ൾ ക​ഴി​ച്ച് വ​ന്ന ശേ​ഷ​മാ​യി​രു​ന്നു മ​ധു കൈ ​ഞ​ര​മ്പ് മു​റി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ തി​രി​ച്ചെ​ടു​ത്ത​ത്.

Latest Stories

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ