വയനാട്ടിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിൽ; കഴുത്തിൽ റേഡിയോ കോളർ, നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. എടവക പായോട് ആണ് കാട്ടാന ആദ്യം എത്തിയത്. വാനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

അതേസമയം കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും നിർദേശം.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അറിയിച്ചു. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. ആനയെ പിന്തുടരുകയോ ദൃശ്യം എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ കളക്റ്റർ അറിയിച്ചു. മാനന്തവാടി ടൗണിലുള്ള സ്‌കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാര്‍ഥികളെ അയക്കരുതെന്ന് മാനന്തവാടി തഹസില്‍ദാര്‍ അറിയിച്ചു. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ഥികളെ സുരക്ഷിതമായി നിര്‍ത്താനും നിര്‍ദേശം നല്‍കി.

കർണാടകയിലെ വന മേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് വിവരം. വമാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്ത് ആന നിലയുറപ്പിച്ചിരിക്കുകയാണ്. തലപ്പുഴ ഭാഗത്ത് നിന്നാണ് ആന എടവക പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്ക് എത്തിയന്നാണ് നിഗമനം. ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലും അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടിസി ജോസ് പറഞ്ഞു.

Latest Stories

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ബിസിസിഐ കാണിച്ച നടപടി തെറ്റ്, അവനെ ശരിക്കും ചതിക്കുകയാണ് ചെയ്തത്: മുഹമ്മദ് ഷമി

കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അവസാനിക്കുന്നില്ല; ഐസ്‌ക്രീം ബോംബെറിഞ്ഞത് പൊലീസ് വാഹനത്തിന് നേരെ

തമിഴ്‌നാട്ടില്‍ ആരുമായും സംഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ 'തമിഴക വെട്രി കഴകം'; പാര്‍ട്ടിയിലെ ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ വളരെ ക്രിയേറ്റീവ് ആണ്, സെന്‍ഡായെ കോപ്പി ചെയ്യാറുണ്ട്..; തുറന്നു പറഞ്ഞ് ജാന്‍വി കപൂര്‍

വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രങ്ങള്‍ രാജ്യത്ത് ഉയരും: അമ്പാട്ടി റായിഡു

IPL 2024: പാകിസ്ഥാൻ ഡ്രസിങ് റൂമിൽ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ താരം അവനാണ്, ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു: മുഹമ്മദ് റിസ്‌വാൻ

വിവാഹം കഴിഞ്ഞ് ഏഴ് ദിവസം; നവവധുവിന് നിരന്തരം മര്‍ദ്ദനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

ശൈലജക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനരീതിയെ വലിച്ചു താഴ്ത്തി; പൊതുജീവിതത്തില്‍ നിന്ന് സ്ത്രീകളെ അകറ്റിനിറുത്തുമെന്ന് എംഎ ബേബി