'കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ'; ആരോപണവുമായി രമേശ് ചെന്നിത്തല

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐആറിന്റെ പേരിൽ അമിത സമ്മർദം ഉണ്ടായി എന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നു ഇത്തരം നടപടികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അമിത സമ്മർദ്ദം ചെലുത്തുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് അന്നെഷിനെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി അനീഷ് ജോലി ചെയ്യുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ജോലിയുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

അതേസമയം തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകന്റെ ആത്മഹത്യയിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. പുതിയ അധ്യക്ഷൻ വന്നതിന് ശേഷം ബിജെപിയിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്നതും ബിജെപിയിലാണെന്നും ചെന്നിത്തല വ്യക്തമാക്കി. ബീഹാർ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം പരിശോധിക്കുമെന്നും തോൽവിയുടെ ഉത്തരവാദിത്വം മഹാസഖ്യത്തിന് ആകെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്