ഇ-പോസ് മെഷീന്‍ പണിമുടക്കി; സംസ്ഥാനത്ത് മൂന്ന് ദിവസമായി റേഷന്‍ വിതരണം പ്രതിസന്ധിയില്‍

ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയില്‍. പല ജില്ലകളിലും മൂന്ന് ദിവസമായി റേഷന്‍ വിതരണം നടക്കുന്നില്ല. ആളുകള്‍ സാധനം വാങ്ങാന്‍ എത്തുമ്പോള്‍ ഇ പോസ് മെഷിന്‍ പണിമുടക്കുന്നതിനാല്‍ റേഷന്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്നും മൂന്ന് ദിവസമായി ഈ അവസ്ഥ തുടരുകയാണ് എന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.

മെഷീനുകള്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് കടയുടമകളുടെ പരാതി. റേഷന്‍ വ്യാപാരികളുടെ സംഘടന കഴിഞ്ഞ ദിവസം പ്രതിസന്ധിയെ കുറിച്ച് മന്ത്രിയുടെ ഓഫീസിനെയും വിളിച്ച് അറിയിച്ചിരുന്നു. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ചുമതലകള്‍ എന്‍ഐസിയ്ക്കാണ്. അവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ മറുപടി. പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രിയും ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ ഇതുവരെ പരിഹാരമായിട്ടില്ല.

സംസ്ഥാനത്ത് ഇ പോസ് മെഷീനുകള്‍ പണിമുടക്കുന്നത് ആദ്യമായിട്ടല്ല. മെഷീനുകള്‍ തകരാറിലാകുമ്പോള്‍ നന്നാക്കുന്നു എന്നല്ലാതെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല എന്നും റേഷന്‍ വ്യാപാരികള്‍ പരാതി പറയുന്നു. സര്‍വര്‍ തകരാറിലയതിനാല്‍ കടകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍