'രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര..'; അധിക്ഷേപിക്കുന്ന പോസ്റ്റുമായി ഡിവൈഎഫ്ഐ നേതാവ്

കെ.കെ രമ എംഎല്‍എയെ അധിക്ഷേപിക്കുന്ന പോസ്റ്റുമായി ഡിവൈഎഫ്ഐ കീഴ്ക്കല്ലയം യൂണിറ്റ് സെക്രട്ടറിയും വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി മെമ്പറുമായ സിനി ജോയ് ആണ് രമയ്‌ക്കെതിരെ പോസ്റ്റുമായി രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചാണ് സിനിയുടെ പോസ്റ്റ്.

”ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതില്‍ വിഷമമുണ്ട്.. എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ.. രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര” എന്നാണ് സിനി കുറിച്ചത്. കടുത്ത വിമര്‍ശനമാണ് ഈ പോസ്റ്റിന് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് കടുത്തുപോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന പ്രതികരണം.

അതേസമയം, യുവതിയുടെ ഗര്‍ഭഛിദ്രവുമായ ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് മൂന്ന് മാസത്തെ പ്രായമാണ് ഉണ്ടായിരുന്നത്. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്.

ഈ മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കാതെ കഴിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാം. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്ക് ഉണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സം തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറി. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി ആത്മഹ്യ ചെയ്യാനും ശ്രമിച്ചിരുന്നു.

ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളില്‍ യുവതി ഭര്‍ത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അടക്കം രാഹുല്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി