ദത്ത് വിവാദം; കുറ്റക്കാരെ സംരക്ഷിക്കുന്നു, സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ലെന്ന് അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി വിവാദമായ കേസില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ അനുപമ. വകുപ്പ്തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് എട്ട് മാസം പിന്നിടുകയാണ്. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

അനുപമയുടെ സമ്മതമില്ലാതെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കേസില്‍ ശിശുക്ഷേമസമിതിക്കും ചൈള്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസനവകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എട്ടുമാസം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിക്കുന്നു.

കുഞ്ഞിനെ തിരിച്ച് കിട്ടാന്‍ അനുപമ മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കുഞ്ഞിനെ തിരികെ നല്‍കി. പിന്നീട് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി അനുപമ മുന്നോട്ട് പോകുകയായിരുന്നു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ