പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസ് കാവലില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂരിലെ മൂന്നു സിവില്‍ പൊലീസ് ഓഫീസര്‍മാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എആര്‍ ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തുകയായിരുന്നു. സംഘത്തില്‍ കൊടി സുനിക്കൊപ്പം ടിപി കേസിലെ മറ്റുപ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.

തലശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു, സംഭവം പുറത്തു വന്നതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.

Latest Stories

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു