'ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? ഒമ്പതും പതിനൊന്നും വയസ്സുള്ള പിഞ്ചുപെണ്‍കുട്ടികള്‍ സമ്മതം കൊടുക്കാന്‍, അവര്‍ എന്തറിഞ്ഞിട്ടാണ്'; വെെറലായി ഡോക്ടറുടെ കുറിപ്പ്

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ വലിയ രോക്ഷമാണ് ഉയരുന്നത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനും പൊലീസിനും എതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് ഡോ. ഷിംന അസീസാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷിംന പ്രതിഷേധം അറിയിക്കുന്നത്.

ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട് പിഞ്ചുപെണ്‍കുട്ടികളുടെ സമ്മതം…
സമ്മതം കൊടുക്കാന്‍ അവരെന്തറിഞ്ഞിട്ടാണ്? പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെ ബന്ധപ്പെട്ടാലും കുറ്റകരമാണ്. എവിടെയാണ് ഈ “ഉഭയകക്ഷിസമ്മതം” എന്ന വിചിത്രനയം വരുന്നത്?

എന്നിട്ട് ആത്മഹത്യയെന്ന് പേരില്‍ പൊടിയും തട്ടി, തെളിവില്ലെന്ന് എഴുതിച്ചേര്‍ത്ത് ഈ കൊടുംക്രൂരത ചെയ്തവന്‍മാര്‍ക്ക് രക്ഷയും.

നീതി കിട്ടിയില്ലെന്നല്ല, നീതിയുടെ നിഴല്‍ പോലും ആ കുഞ്ഞിമക്കളുടെ മേല്‍ വീണില്ലെന്ന് പറയണം.

ആ കുഞ്ഞുങ്ങള്‍ക്ക് നഷ്ടം, നൊന്തു പെറ്റവള്‍ക്ക് വറ്റാത്ത കണ്ണീര്‍. അവരില്‍ പ്രതീക്ഷ നിറച്ചവര്‍ക്ക് പാതിവഴിക്ക് നിലച്ച് പോയ കഥയായി ആ പെണ്‍മക്കള്‍.

നശിച്ച ലോകം.

https://www.facebook.com/DrShimnaAzeez/posts/2227042534256539

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി