ഡോ പി എ ലളിത അവാര്‍ഡ് പാലിയം ഇന്ത്യയ്ക്കും ഡോ. സുരേഷിനും; സാന്ത്വന പരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് പൂക്കോയ തങ്ങള്‍ ഹോസ്പിസിന്

മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപകയായ ഡോ. പി.എ. ലളിത അവാര്‍ഡ് ഡോ. സുരേഷിനും പാലിയത്തിനും. ഡോ. പി.എ ലളിതയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച സാന്ത്വനപരിചരണത്തിനുള്ള പുരസ്‌കാരത്തിനാണ് ഡോ. എം.ആര്‍ രാജഗോപാലിന്റെ സാരഥ്യത്തിലുള്ള പാലിയം ഇന്ത്യയും ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണത്തിലുള്ള സാന്ത്വനചികിത്സാ പരിപോഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ സുരേഷ്‌കുമാറും അര്‍ഹരായത്. അരലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുക.

സാന്ത്വനപരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സി. എച്ച് സെന്ററിനു കീഴില്‍ ഡോ. എം. അബ്ദുള്ള അമീറലി നേതൃത്വം നല്‍കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസിനാണ്. അവാര്‍ഡ് ദാന തിയതി പിന്നീട് അറിയിക്കുമെന്ന് മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എം.ഡി. ഡോ. മിലിമണി, അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ എ. സജീവന്‍, കമാല്‍ വരദൂര്‍ എന്നിവര്‍ അറിയിച്ചു.

ഡോ. പി. എ ലളിതയുടെ പേരിലുള്ള നാലാമത്തെ അവാര്‍ഡാണിത്. മികച്ച വനിതാ സംരംഭക, ഡോക്ടര്‍മാരിലെ മികച്ച എഴുത്തുകാര്‍, മനസ്സലിവുള്ള ഡോക്ടര്‍ എന്നീ മേഖലകളിലാണ് നേരത്തേ അവാര്‍ഡ് നല്‍കിയിരുന്നത്. അവാര്‍ഡ് ജേതാവായ ഡോ. സുരേഷ്‌കുമാര്‍ വൈദ്യശാസ്ത്ര ബിരുദം ധനസമ്പാദനത്തിനല്ല സാമൂഹ്യസേവനത്തിനായിരിക്കണമെന്ന നിഷ്‌കര്‍ഷ ജീവിതത്തിലുടനീളം നിലനിര്‍ത്തിയ ഭിഷഗ്വരനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനസ്തീഷ്യോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ അഭിവന്ദ്യഗുരുനാഥന്‍ ഡോ. രാജഗോപാല്‍ ആവിഷ്‌കരിച്ച സാന്ത്വനചികിത്സാ പദ്ധതിയില്‍ ഡോ. സുരേഷ്‌കുമാര്‍ ആകൃഷ്ടനാകുകയും ആ നിമിഷം മുതല്‍ അതിന്റെ പ്രധാന പ്രവര്‍ത്തകനും പ്രചാരകനുമായി പ്രവര്‍ത്തിക്കുന്നു. മൂന്നു പതിറ്റാണ്ടുകാലമായി ഇന്ത്യയ്ക്കകത്തും വിദേശത്തുമായി സാന്ത്വനചികിത്സാ ഫാക്കല്‍റ്റിയായും ചികിത്സകനായും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയിലെ സാന്ത്വനചികിത്സയുടെ പിതാവ് ഡോ. എം. ആര്‍ രാജഗോപാല്‍ നട്ടുവളര്‍ത്തി പന്തലിപ്പിച്ച ലോകപ്രശസ്ത സ്ഥാപനമാണ് പാലിയം ഇന്ത്യ. ഏറ്റവും ശാസ്ത്രീയമായ രീതിയില്‍, ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ സാന്ത്വനചികിത്സ ലഭ്യമാക്കുന്നതിനുള്ള ഗവേഷണം, പരിശീലനം എന്നിവ നല്‍കുന്നു. ഇതിനകം 16 സംസ്ഥാനങ്ങളില്‍ സാന്ത്വനചികിത്സാ പദ്ധതിയുടെ സേവനമെത്തിക്കാന്‍ പാലിയത്തിന്റെ പ്രവര്‍ത്തനത്തിനായി. 2012 ല്‍ ലോകാരോഗ്യ സംഘടനയുടെ കൊളാബൊറേറ്റീവ് സെന്റര്‍ ആയി അംഗീകരിക്കപ്പെട്ടു. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ആശീര്‍വാദത്തില്‍ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ഡോ. അമീറലിയുടെ സാരഥ്യത്തില്‍ സാന്ത്വനപരിചരണരംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് പൂക്കോയതങ്ങള്‍ ഹോസ്പിസ് അഥവാ പി.ടി.എച്ച്. അഞ്ചു വര്‍ഷം മുമ്പു മാത്രം പിറവിയെടുത്ത പി.ടി.എച്ചിന് ഇന്ന് കേരളത്തില്‍ മാത്രം 45 യൂണിറ്റുകളും 4721 ഹെല്‍ത്ത് കെയര്‍ വളണ്ടിയര്‍മാരുമുണ്ട്.

Latest Stories

വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട താക്കോല്‍ദാനവും ഫെബ്രുവരി 25ന്; 178 വീടുകള്‍ കൈമാറും

'ആരും നിയമത്തിന് മുകളിലല്ല'; എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് വന്ന മുന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്റ്റില്‍

'ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി'; മൈക്ക് തകരാറിലായെങ്കിലും ഇത്തവണ പ്രകോപിതനായില്ല, തമാശയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇല്ല, തൃപ്പൂണിത്തുറയില്‍ ഇനി മല്‍സരിക്കാനില്ലെന്ന് കെ ബാബു; ആറ് തവണ ജയിപ്പിച്ച മണ്ഡലം

ജില്ല സെക്രട്ടറിയേറ്റിലേക്ക് എടുത്തില്ല, പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; എല്‍ഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം

ഈ തെരഞ്ഞെടുപ്പ്: കേരളത്തിന്റെ രാഷ്ട്രീയ ബാലൻസിനെ തകർക്കാനുള്ള നിശ്ശബ്ദ നീക്കം

അടിച്ച് എല്ലൊടിഞ്ഞില്ലെങ്കില്‍ ശിക്ഷയില്ല, ഭാര്യയേയും മക്കളേയും ഉപദ്രവിക്കാന്‍ പുരുഷനെ അനുവദിക്കുന്ന നിയമവുമായി താലിബാന്‍; 15 ദിവസത്തെ ശിക്ഷ ഭര്‍ത്താവിന് കിട്ടണമെങ്കില്‍ സ്ത്രീ ശരീരം പൂര്‍ണമായി മറച്ച് മുറിവ് കോടതിയില്‍ തെളിയിക്കണം; സംരക്ഷകനായി ഒരു പുരുഷന്‍ ഒപ്പമുണ്ടെങ്കില്‍ കോടതിയില്‍ പോവാം, താലിബാന്റെ വിസ്മയം

അഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ നീക്കം?

കൈക്കൂലി ആരോപണം: പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം; നടപടി വയർലസിലൂടെ അറിയിച്ച് എസ്പി

'പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായി കണക്കുകൾ സൂക്ഷിക്കും'; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം