ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

ആരോഗ്യ വകുപ്പിന്റെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍. എല്ലാവര്‍ഷവും ഓഡിറ്റ് നടക്കുന്നതാണെന്നും ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന മന്ത്രിയുടെ ആരോപണങ്ങള്‍ ഹാരിസ് തള്ളുകയായിരുന്നു.

ഓസിലോസ്‌കോപ്പിന് 20 ലക്ഷം രൂപയില്ലെന്നും ഹാരിസ് വ്യക്തമാക്കി. 14 ലക്ഷം രൂപയുടെതാണത്. അതിനകത്ത് എല്ലാ ഉപകരണങ്ങളുമുണ്ട്. കളക്ടറുടെ ഓഫീസില്‍ അതിന്റെ ഫോട്ടോ എടുത്ത് കൊടുത്തതാണ്. ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് എടുത്തതാണ്. ഒരുപാട് ഉപകരണങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധസമിതിക്ക് മുഴുവനായി പരിശോധിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും ഹാരിസ് പറഞ്ഞു.

ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്നും ഹാരിസ് പറഞ്ഞു. ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടുവരുത്തിയെന്ന് വിദഗ്ധസമിതി പറയാനുള്ള ഒരു സാധ്യതയുമില്ലെന്നും എന്നാല്‍ എല്ലാ ഉപകരണങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ