ജില്ലയിലെ സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പള്ളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കൈയേറ്റം ചെയ്തതതിൽ പ്രതിഷേധിച്ചാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.
ഡോക്ടർമാരുടെ പ്രതിഷേധ സമരത്തെ തുടർന്ന് സർക്കാർ ആശുപത്രികളിലെ ഒ.പി ഇന്ന് തടസ്സപ്പെടും. കാഷ്വാലിറ്റി വിഭാഗം മാത്രമെ പ്രവർത്തിക്കൂ. ഐ.എം.എയുടെ നേതൃത്വത്തിലും ഡോക്ടർമാർ രണ്ടു മണിക്കൂർ നേരം ഒ.പി ബഹിഷ്കരിക്കും. ഇത് സ്വകാര്യ ആശുപത്രികളെയും ബാധിക്കും.
രണ്ടും ദിവസം മുമ്പ് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒ പി ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ വനിതാ ഡോക്ടറെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് കൂട്ട അവധിയെടുക്കുന്നത്.