തട്ടുകടയില്‍ തര്‍ക്കം; ഇടുക്കിയില്‍ നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്പ്, ഒരാള്‍ മരിച്ചു

ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ സാബു(32)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപ് ഉള്‍പ്പടെ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിവച്ച പ്രതി ഫിലിപ്പ് മാര്‍ട്ടി(30)്‌നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂലമറ്റം അശോക ജംഗ്ഷനിലെ തട്ടുകടയില്‍ വച്ച് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണത്തെ ചൊല്ലി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായി. തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൂടി ഇയാളെ കാറില്‍ കയറ്റി തിരികെ അയക്കുകയായിരുന്നു.

പ്രതി പിന്നീട് വീട്ടില്‍ പോയി തിരികെ തോക്കുമായി വന്ന് കാറില്‍ ഇരുന്ന് തന്നെ തട്ടുകടയിലേക്ക് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ഈ സമയം അതുവഴി ബൈക്കില്‍ വന്ന സന്‍ല്‍ ബാബുവിനും പ്രദീപിനും വെടിയേല്‍ക്കുകയായിരുന്നു. ബസ് ജീവനക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് വെടിയേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രദീപ് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.

Latest Stories

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ

കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

ശബരിമല സ്വർണ്ണകൊള്ള കേസ്: എ. പത്മകുമാർ പുറത്തേയ്ക്ക്