പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണ ചുമതല; ഷഹബാസിന്റെ മരണത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.

മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Latest Stories

ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി, കൗൺസിലിങ്ങിന് വിധേയരാക്കും

'നാഷണൽ ഫാർമേഴ്‌സ് പാർട്ടി'; ബിജെപി അനുകൂല ക്രൈസ്തവ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്‌സ് ഫെഡറേഷൻ

കേരളത്തില്‍ 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു; പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ട്; വിള്ളല്‍ വീണ സ്ഥലത്ത് റീല്‍സെടുത്താല്‍ നന്നായിരിക്കുമെന്ന് വിഡി സതീശന്‍

INDIAN CRICKET: നന്നായി കളിച്ചാലും ഇല്ലേലും അവഗണന, ഇന്ത്യന്‍ ടീമില്‍ എത്താന്‍ അവന്‍ ഇനി എന്താണ് ചെയ്യേണ്ടത്, കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ ഈ താരം തന്നെ

ഒറ്റരാത്രിക്ക് 35 ലക്ഷം രൂപ: ടാസ്മാക്കിലെ റെയിഡില്‍ കുടുങ്ങി മലയാളത്തിലടക്കം നായികയായി അഭിനയിച്ച നടി; നിശാ പാര്‍ട്ടിയും ഇഡി നിരീക്ഷണത്തില്‍; തമിഴ്‌നാട്ടില്‍ വലിയ വിവാദം

മുരുകനെ തൂക്കി ഷൺമുഖം! ഷോ കൗണ്ടിൽ 'പുലിമുരുക'നെ പിന്നിലാക്കി 'തുടരും'

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

INDIAN CRICKET: ശുഭ്മാന്‍ ഗില്‍ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും സായി സുദര്‍ശനും ടീമില്‍, റിഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്; നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണ

പാലക്കാട് ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; തകർന്നത് പാലക്കാട്- തൃശൂർ രണ്ടുവരി പാത