ഉപമുഖ്യമന്ത്രി മുസ്ലിം ആയേ പറ്റു, പ്രധാനപ്പെട്ട വകുപ്പുകളും വേണം;കർണാടകയിൽ അവകാശവാദവുമായി വഖഫ് ബോർഡ്

കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി സുന്നി വഖഫ് ബോർഡ്. ആഭ്യന്തരം, റവന്യു,ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലിം  മന്ത്രിമാർക്ക് നൽകണമെന്നും  ഇവർ ആവശ്യപ്പെട്ടു. മുസ്ലിം സമുദായം തിരഞ്ഞെടുപ്പിൽ  കോൺഗ്രസിനെ  ഒരുപാട് സഹായിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ വിജയത്തിൽ  മുസ്ലിം സമുദായത്തിന് വലിയ പങ്കുണ്ട്. 72 മണ്ഡലങ്ങളിൽ കോൺഗ്രസ്   വിജയത്തിൽ സമുദായം  നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടി മുസ്ലിം  സമുദായത്തോട് നന്ദി കാണിക്കണമെന്നും വഖഫ് ബോർഡ് നേതാക്കൾ ആവശ്യപ്പെട്ടുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട ്ചെയ്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുള്ള ഒമ്പത് മുസ്ലിം സ്ഥാനാർത്ഥികൾ  ജയിച്ചു.

ശനിയാഴ്ച കർണാടകയിൽ  224 സീറ്റുകളിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ്  ഗംഭീര തിരിച്ചുവരവ് നടത്തിയത്. 66 സീറ്റുകൾ നേടിയ  ബിജെപിക്ക്  അധികാരത്തിലുണ്ടായിരുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനവും നഷ്ടപ്പെട്ടു. സംസ്ഥാനത്തെ  വോട്ടർമാരിൽ 13 ശതമാനത്തോളം വരുന്ന  മുസ്ലിം വോട്ടുകൾ ഇത്തവണ കോൺഗ്രസിന് ലഭിച്ചുവെന്നാണ്  വിലയിരുത്തൽ.

അധികാരത്തിലെത്തിയാൽ മുസ്ലിം സമുദായത്തിന് നാല് ശതമാനം സംവരണം വീണ്ടും   കൊണ്ടു വരുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ  ഹിജാബ് നിരോധനവും കേന്ദ്ര  സർക്കാരിന്റെ പിഎഫ്ഐ നിരോധനവും  എല്ലാം  ബിജെപിയുടെ തോൽവിക്ക് കാരണമായി. കോൺഗ്രസ്  നൽകിയ  വാഗ്ദാനം ഉറപ്പാക്കാൻ സുന്നി ഉലമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നുവെന്നും വഖഫ് ബോർഡ് ചെയർ മാൻ ഷാഫി സാദി പറഞ്ഞു.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി