സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനിടെയാണ് ഡെങ്കിപ്പനിയുടെ വ്യപനം. ചൊവ്വാഴ്ച 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ചു. പാലക്കാട്ട്‌ ഒരാൾ ഡെങ്കിമൂലം മരിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 47 പേർക്കാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരിൽ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ടയിൽ 10 പേർക്കു വീതവും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 22 പേർക്കാണ് എലിപ്പനി ബാധിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും ഓരോ മരണമുണ്ടായി. തൃശ്ശൂരിൽ ഒരു എച്ച് വൺ എൻ വൺ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേർക്ക് ഷിഗെല്ലയും രണ്ടുപേർക്ക് ചിക്കുൻഗുനിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്.

Latest Stories

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ

'ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോ? ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് മുന്നോട്ടെടുത്തു'; പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മദ്യനികുതി ഇളവ്; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം, ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെന്നും വിമർശനം

'കോടതി വിധി അംഗീകരിക്കുന്നു, പറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും'; മേയർ വി വി രാജേഷ്

'പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ സർക്കാർ എന്ന് മന്ത്രി എന്‍ ഷംസുദീന്‍, ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി വിജയൻ'; നിയമസഭയില്‍ വാക്പോര്

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ