പുകമഞ്ഞിൽ മൂടി ഡൽഹി; ദൃശ്യപരിധി പൂജ്യത്തിലേക്കെത്തി, വിമാന സർവീസുകളെ ബാധിക്കും

ഡൽഹിയിലെ പുകമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചേക്കാം എന്ന മുന്നറിയിപ്പ് നൽകി വിമാന കമ്പനികൾ. ദൃശ്യപരിധി പൂജ്യത്തിലേക്കെത്തിയ സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്.

യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. റീഫണ്ട്‌ 7 ദിവസത്തിനകം നൽകുമെന്നും അറിയിച്ചു. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി.

ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയിൽ, വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു. ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.

Latest Stories

കേന്ദ്രം വിലക്കിയ ആറ് ചിത്രങ്ങളുടെ പ്രദർശനം ഉപേക്ഷിച്ചത് രാജ്യതാത്പര്യം കണക്കിലെടുത്ത് : റസൂൽ പൂക്കുട്ടി

ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്

`പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്; മെറ്റക്ക് കത്ത് നൽകി വിഡി സതീശൻ

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

ടി പി ചന്ദ്രശേഖരൻ വധക്കേസ്; നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ

ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് സിഐ; ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയായിരുന്നു സംഭവം

വിരാട് കോഹ്‌ലിയെ അടുത്ത ഏകദിനത്തിൽ ഉൾപെടുത്തരുതെന്ന് ബിസിസിയോട് ആവശ്യപ്പെട്ട് ഗംഭീർ?; റിപ്പോർട്ടുകൾ പുറത്ത്

'കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും'; കെ എൻ ബാലഗോപാൽ

രാജസ്ഥാന്‍ ഖനന കരാറില്‍ അദാനിയ്‌ക്കെതിരെ വിധിയെഴുതിയ ജഡ്ജിയ്ക്ക് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റം; അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

'പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതല്ല, പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം'; വി ഡി സതീശൻ