'മണി സഭ്യമല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല'; ന്യായീകരിച്ച് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍

കെ.കെ രമയ്ക്കും ആനി രാജയ്ക്കുമെതിരായ മുന്‍ മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. മണി സഭ്യമല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. വിധവയെന്ന് പറഞ്ഞത് നാടന്‍ പ്രയോഗമെന്ന നിലയിലാണെന്നും വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എംഎം മണി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയാണ്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വിധവ എന്ന വാക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളും പേറി നടക്കുന്നവരാണോ സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ചോദിച്ചു. പിണറായി വിജയന് ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണ്. യു ഡി എഫ് നാലു ചുറ്റും കാവല്‍ നിന്ന് കെ കെ രമയെ സംരക്ഷിക്കും. ഇത്തരം ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തെയും വി ഡി സതീശന്‍ പരിഹസിച്ചു. തര്‍ക്കം നാഷണല്‍ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോ എന്നായിരുന്നു പരിഹാസം. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി എ കെ ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തുവെന്നും സതീശന്‍ പറഞ്ഞു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു