'രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്? കുഞ്ഞേ...പൊറുക്കുക!'

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് രൂക്ഷ വിമര്‍ശനവുമായി ദിപാ നിശാന്ത്. സംഭവത്തിന്റെ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മരണശേഷം തീര്‍ത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീച ജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്നായിരുന്നു ആദ്യം കരുതിയത്.

തൊടുപുഴയില്‍ ഏഴ് വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചു; അരുണ്‍ മയക്കുമരുന്ന് അടിമ: പൊലീസ്

എന്നാല്‍, ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ബിടെക് ബിരുദമെടുക്കുകയും ചെയ്ത സാമ്പത്തിക സുസ്ഥിരതയുള്ള സ്ത്രീയാണ് ഇത്രനാളും സ്വന്തം കുഞ്ഞുങ്ങള്‍ക്കു മേലുള്ള ഈ മൃഗീയമര്‍ദ്ദനം അനുവദിച്ചു കൊടുത്തത്. ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇത്രനാളും സ്വന്തം കുഞ്ഞുങ്ങള്‍ക്കു മേലുള്ള ഈ മൃഗീയമര്‍ദ്ദനം അനുവദിച്ചു കൊടുത്തത് അവരാണ്. എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി, മക്കളെ “ധൈര്യം വരുത്തല്‍ പരിശീലനത്തിനായി “രാത്രികളില്‍ വീട്ടില്‍ തനിച്ചാക്കി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്? ദീപ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏഴ് വയസ്സുള്ള ആ മോനെ ക്രൂരമായി മര്‍ദ്ദിച്ച് അത്യാസന്നനിലയിലാക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ ഉള്ളില്‍ തെളിഞ്ഞ കുടുംബചിത്രത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം തീര്‍ത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീചജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്ന മുന്‍വിധിയാണുണ്ടായത് . അവര്‍ക്ക് ചിലപ്പോ വീടുണ്ടാകില്ല, വിദ്യാഭ്യാസമുണ്ടാകില്ല, തൊഴിലുണ്ടാകില്ല, സഹായിക്കാന്‍ കുടുംബാംഗങ്ങളായി ആരുമുണ്ടാകില്ല ,സഹായ വാഗ്ദാനം നടത്തി പറ്റിക്കൂടിയ ഒരു ചെകുത്താനെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു കാണില്ല . ഇതൊക്കെയായിരുന്നു ഉള്ളിലുയര്‍ന്ന ചിത്രം

അല്ലാതെ ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് കണ്ടു നില്‍ക്കാനാകുക?

ഇപ്പോ കേള്‍ക്കുന്നു.

ആ സ്ത്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവളാണ്.

ബി ടെക് ബിരുദധാരിണിയാണ്.

സാമ്പത്തിക സുസ്ഥിരതയുള്ള സ്ത്രീയാണ്.

അവരാണ് ഇത്രനാളും സ്വന്തം കുഞ്ഞുങ്ങള്‍ക്കു മേലുള്ള ഈ മൃഗീയമര്‍ദ്ദനം അനുവദിച്ചു കൊടുത്തത്.

എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി,
മക്കളെ “ധൈര്യം വരുത്തല്‍ പരിശീലനത്തിനായി “രാത്രികളില്‍ വീട്ടില്‍ തനിച്ചാക്കി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?

ആ കുട്ടികളെ ഇത്ര ദാരുണമായി മര്‍ദ്ദിച്ചിട്ടും അയാള്‍ക്കെതിരെ പറയാതെ, കള്ളം പറഞ്ഞ് അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ച അവര്‍ എന്ത് ന്യായീകരണമാണ് അര്‍ഹിക്കുന്നത്?

സ്‌കൂളിലെ ടീച്ചര്‍മാരോട്, “അച്ഛ മരിച്ചു” എന്ന് ദയനീയമായി പിറുപിറുക്കുന്ന ആ കുട്ടിയെ കണ്‍മുമ്പില്‍ കാണുന്നു.

ഇങ്ങനെ എത്ര കുട്ടികളുണ്ടാകും.

തൊട്ടയല്‍പക്കത്തെ നിലവിളികളോട് ഇനിയും നിസ്സംഗത പുലര്‍ത്തിക്കൂടാ.

വീടിനു പുറത്തെ നിലവിളികള്‍ക്കു മാത്രമല്ല, വീട്ടിനകത്തെ നിലവിളികള്‍ക്കും നാം കാതു കൂര്‍പ്പിക്കണം.

കുഞ്ഞേ …പൊറുക്കുക!

Latest Stories

അമേരിക്ക - ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ഞാൻ ഡബിൾ സെഞ്ചുറി അടിക്കാനാണ് നോക്കിയത്, പക്ഷെ അത് നടന്നില്ല: ശുഭ്മൻ ഗിൽ

നമ്മൾ ആഗ്രഹിച്ച തുടക്കമായിരുന്നില്ല, പക്ഷെ ഒന്നും അവസാനിച്ചിട്ടില്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

'ഇത് എന്തൊക്കെയാടാ ഈ ലോകകപ്പിൽ നടക്കുന്നെ'; പോർച്ചുഗലിനെ വിറപ്പിച്ച് കോംഗോ; 1 -1 സമനിലയിൽ

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി