'ബി ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി...'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ

ബിഹാർ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ‘ശ്രീ. ബി ഗോപാലകൃഷ്ണന്റെ അനുമതിയോടെ രാഗയ്ക്കു സമർപ്പയാമി…’ എന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ബിഹാറിലെ വിജയാഘോഷത്തിൽ ബി ഗോപാലകൃഷ്‌ണൻ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചാണ് കെ സുരേന്ദ്രൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഹരിയാന വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിഡിയോ പങ്കുവെച്ചിരുന്നു. വോട്ട് ചേർക്കലുമായി ബന്ധപ്പെട്ട് ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ ആണ് വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. ‘ജയിക്കാൻ വേണ്ടി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ഞങ്ങൾ ജമ്മു കാശ്മീരിൽ നിന്നും ആളെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവും ഇല്ല’ – എന്നാണ് ബി ഗോപാലകൃഷ്ണൻ വിഡിയോയിൽ പറയുന്നത്.

ബിജെപി നേതാക്കളടക്കം ആയിരക്കണക്കിന് പേര്‍ യുപിയിലും ഹരിയാനയിലും വോട്ടര്‍മാരാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാജ്യം ഉറ്റുനോക്കിയ വാര്‍ത്താസമ്മേളനത്തില്‍ ബി ഗോപാലകൃഷ്ണന്‍ ഓഗസ്റ്റ് 22ന് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വിഡിയോയും രാഹുല്‍ കാണിച്ചത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഈ ആരോപണത്തിന് പിന്നാലെ ഇത് വ്യാജമായി നിർമിച്ച വിഡിയോ ആണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീഡിയോ പ്രദർശിപ്പിച്ചതിൽ രാഹുൽ ഗാന്ധിയോട് സഹതാപം മാത്രമാണെന്നും ബിഗ് സ്ക്രീനിലോ ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെയെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പറയാനുള്ളത് നോ കമൻ്റ്സ് മാത്രമാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി