കേരളം വീണ്ടും സമ്പൂർണ ലോക്ഡൗണിലേയ്ക്കോ?: ഇന്ന് മന്ത്രിസഭ തീരുമാനം, യോ​ഗം വീഡിയോ കോൺഫറൻസിലൂടെ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗണിലേക്ക്  പോകണോ എന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ മതിയെന്നും സമ്പൂർണ ലോക്ഡൗണിലേക്ക്  പോകേണ്ടതില്ലെന്നുമാണ് നിലവിലെ ധാരണ. നിയമസഭാ സമ്മേളനം മാറ്റി വെച്ചിരിക്കുന്നതിനാൽ ധന ബില്ല് പാസാക്കാൻ ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഇന്ന് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേരും.രാവിലെ 10-നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേരുന്നത് മന്ത്രിമാർക്ക് വീട്ടിലോ ഓഫീസിലോ ഇരുന്ന് യോഗത്തിൽ പങ്കെടുക്കാം.

അതേസമയം സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നാണ് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗത്തിൽ ധാരണ ഉണ്ടായത്. ഇക്കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാൽ സ്ഥിതി​ഗതികൾ രൂക്ഷമായാൽ വീണ്ടും അടച്ചിടാൻ മടിക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

നേ​ര​ത്തെ കോ​വി​ഡ് മൂ​ലം നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​യി​രു​ന്നു. നിയമസഭാ സമ്മേളനം മാറ്റിയ സാഹചര്യത്തിൽ ധനബിൽ പാസ്സാക്കുന്നതിന് ഓർഡിനൻസ് പുറത്തിറക്കുന്നത് അടക്കം മന്ത്രിസഭായോ​ഗം തീരുമാനമെടുക്കും.

Latest Stories

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ