നയന സൂര്യന്റെ മരണം കൊലപാതകമല്ല; റിപ്പോർട്ട് സമർപ്പിച്ച് മെഡിക്കൽ ബോർഡ്

ലെനിൻ രാജന്ദ്രന്റെ സഹ സംവിധായികയായിരുന്നു നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. മയോ കാർഡിയൽ ഇൻഫ്രാക്ഷനാണ് മരണ കാരണമെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുള്ളത്.

ഹൃദയത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിൽ രക്തം കട്ട പിടിച്ച് രക്ത പ്രവാഹം നിൽക്കുകയും തുടർന്ന് ഹൃദയ പേശികൾ നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോ കാർഡിയൽ ഇൻഫ്രാക്ഷൻ. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് സംഘമാണു കൊലപാതക സാധ്യത പൂര്‍ണമായി തള്ളിയത്.

2019 ഫെബ്രുവരി 24 നാണ് ഇരുപത്തിയെട്ട് വയസ്സുള്ള നയന സൂര്യയെ തിരുവനന്തപുരത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, സ്വാഭാവിക മരണമാണ് എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറഞ്ഞത്, എന്നാൽ പോസ്റ്റ് മോർട്ടം  റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളുമുണ്ടെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്ന്  സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് കേസ് അന്വേഷണം  ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മത്സ്യബന്ധന തൊഴിലാളികളായ ദിനേശൻ- ഷീല ദമ്പതികളുടെ മകളാണ് നയന സൂര്യ. പത്ത് വർഷത്തോളം ലെനിൻ രാജേന്ദ്രന്റെ സഹ സംവിധായികയായി പ്രവർത്തിച്ചു. ലെനിൻ രാജേന്ദ്രൻ മരിച്ച്, ഒരു മാസം കഴിഞ്ഞായിരുന്നു നയനയുടെയും മരണം. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധാനം നിർവഹിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ