അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നന്ദകുമാറിന് നോട്ടീസ്

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ ഇടത് സംഘടനാ നേതാവ് കെ. നന്ദകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പുതുപ്പള്ളി വോട്ടെടുപ്പിന്റെ പിറ്റേന്നാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച ഹാജരാകണമെന്ന് കാട്ടി നന്ദകുമാറിന് പൊലീസ് നോട്ടീസ് നല്‍കി.

നേരത്തെ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് നന്ദകുമാര്‍ രംഗത്തുവന്നിരുന്നു. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഖേദപ്രകടനം. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. അതിനിടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ പ്രതിരോധം തീര്‍ക്കാന്‍ ഇടത് ക്യാമ്പുകള്‍ അച്ചു ഉമ്മനെ ഉപയോഗിക്കുകയായിരുന്നു.

വിവാദങ്ങളില്‍ പ്രതികരിച്ച് അച്ചു ഉമ്മന്‍ നേരത്തെ തന്നെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സൈബര്‍ പോരാളികള്‍ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ഇടപെടലുകളെന്നും ഇത് വളരെ നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ കുറിച്ചു.

Latest Stories

IND VS ENG: എന്നെ നായകനാക്കിയത് വെറുതെ അല്ല മക്കളെ; ആദ്യ ഇന്നിങ്സിലെ ഡബിൾ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി ശുഭ്മാൻ ഗിൽ

അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, 5 പേര്‍ ഐസിയുവിൽ, ജാഗ്രത

യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, റെക്കോഡുകൾ തകരുന്നു; ഇന്ത്യൻ സീനിയർ ടീമിലേക്ക് അവകാശവാദം ഉന്നയിച്ച് 14 കാരൻ

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

IND VS ENG: "ഈ മാന്യനെ ഞാൻ ‌ടീമിലേക്ക് തിരഞ്ഞെടുക്കില്ല": ഇന്ത്യൻ താരത്തിനെതിരെ ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

കോഹ്‌ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ്: ആരാധകരുടെ ആശങ്ക സത്യമായി, സ്ഥിരീകരണവുമായി ബിസിസിഐ

'ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും, പണി ഉടൻ പൂര്‍ത്തിയാക്കും'; മന്ത്രി ആർ ബിന്ദു

ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

സാനിട്ടറി പാക്കിലെ രാഹുല്‍ ഗാന്ധിയുടെ പടം ബിജെപിയെ ചൊടിപ്പിക്കുമ്പോള്‍!