ഇസ്രായേല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം; മുഖ്യമന്ത്രി മുസ്ലിം ലീഗിനെ വിമര്‍ശിച്ചത് ഭരണപരാജയം മറച്ചുവെക്കാനെന്ന് ലീഗ് നേതൃത്വം

ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ്. ഇസ്രായേല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇസ്രായേല്‍ ഉയര്‍ത്തുന്നത് ഭീഷണിയാണെന്നും ഇറാന്റേത് പ്രതിരോധമാണെന്നും സാദ്ദിഖലി തങ്ങളും അഭിപ്രായപ്പെട്ടു.

നിലമ്പൂരില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍. ഇസ്രായേല്‍ വിഷയം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രായേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മര്യാദയ്ക്ക് എതിരാണെന്നും സാദിഖലി തങ്ങള്‍ കുറ്റപ്പെടുത്തി. അക്രമത്തിന് തുടക്കമിടുന്നത് ഇസ്രായേലാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു.

നിലമ്പൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണപരാജയം മറച്ചുവെക്കാനാണ് മുസ്ലിം ലീഗിനെ വിമര്‍ശിച്ചതെന്ന് സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു. മുന്‍പ് വെല്‍ഫയര്‍ പാര്‍ട്ടി ഇടതു പക്ഷത്തിന് ഒപ്പമായിരുന്നുവെന്നും ഇപ്പോള്‍ അവരാണ് നിലപാട് മാറ്റിയതെന്നും സാദിഖലി തങ്ങള്‍ കുറ്റപ്പെടുത്തി.

നിലമ്പൂരില്‍ യുഡിഎഫിന് വലിയ മുന്നേറ്റമാണുള്ളത്. ഭരണവിരുദ്ധ വികാരം യുഡിഎഫിന്റെ മുന്നേറ്റത്തിന് ഒരു കാരണമാണ്. സെമി ഫൈനലിലെ മുന്നേറ്റം ഫൈനലിലെ വിജയത്തിന് മുതല്‍കൂട്ടാവുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും