പിണറായിയിൽ സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ

കണ്ണൂർ പിണറായിയിൽ സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം പടക്കം പൊട്ടിയതാണെന്ന് പൊലീസ് എഫ്‌ഐആർ. ബോംബ് സ്ഫോടനമാണെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. എന്തന്നാൽ കാരണം അതല്ലെന്നും പടക്കം പൊട്ടിയതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അപകടം ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം.

കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവർത്തകന് പരിക്കേറ്റത്. ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്ഫോർടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിന്‍റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Latest Stories

തൊഴിൽ ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾ, തൊഴിൽ നഷ്ടപ്പെടുന്ന രാജ്യം

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട ഇഡി ഹര്‍ജിയില്‍ വിധി മറ്റന്നാള്‍

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

'തിരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഎം "പോറ്റിയേ..." പാരഡിപ്പാട്ടിൽ കൈവിട്ടകളി കളിക്കുന്നു'; കേരളം ജാഗ്രത പുലർത്തണമെന്ന് വി ടി ബൽറാം

'വലിയ സന്തോഷം തോന്നുന്നു, സർക്കാരുമായി സഹകരിച്ച് പോകും'; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, പ്രതികൾ പിടിയിലായത് മൈസൂരിൽ നിന്നും

'ഇനി നല്ല സുഹൃത്താക്കളായിരിക്കും, പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചു'; വിവാഹമോചിതനായെന്ന് അറിയിച്ച് നടൻ ഷിജു

വിസി നിയമനത്തിൽ സമവായം; സംസ്ഥാന സർക്കാരും ഗവർണറും തമ്മിലെ പോരിന് അവസാനം, തീരുമാനം സുപ്രീം കോടതിയെ അറിയിക്കും

'ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല, കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ IFFKയിൽ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരം'; റസൂല്‍ പൂക്കുട്ടി

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്