"സുപ്രീം കോടതിയുടെ മരട് ഫ്‌ളാറ്റ് ഉത്തരവ് കണ്ണില്‍ ചോരയില്ലാത്തത്"; ഫ്‌ളാറ്റ് ഉടമകള്‍ക്ക് തണല്‍ നല്‍കുന്ന ഇടപെടല്‍ സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് കോടിയേരി

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ മാനുഷികമായി നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കണ്ണില്‍ച്ചോരയില്ലാത്ത തീരുമാനമാണ് സുപ്രീം കോടതി ഉത്തരവില്‍ പ്രതിഫലിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അവിടെ താമസിക്കുന്നവര്‍ നിയമലഘനം നടത്തിയവര്‍ അല്ല. നിയമ ലംഘനം നടത്താത്തവരാണ് ഇപ്പോള്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. അവരെ സഹായിക്കാന്‍ പറ്റുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി വേണ്ടത്.

കോടതി വിധി നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ബാദ്ധ്യത ഉണ്ട്. എന്നാലും ഇക്കാര്യത്തില്‍ അനുകമ്പയോടെയുള്ള ഇടപെടല്‍ വേണം. ഫ്‌ളാറ്റ് ഉടമകള്‍ക്ക് തണല്‍ നല്‍കുന്ന ഇടപെടല്‍ സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. തെറ്റു ചെയ്തവര്‍ക്കെതിരെയാണ് നടപടി വേണ്ടത്. പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം