'ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്, കെ ജെ ഷൈനെതിരായ വാർത്ത എങ്ങനെ പുറത്തായെന്ന് ഉണ്ണികൃഷ്ണന്റെ വരികളിലുണ്ട്'; വി ഡി സതീശൻ

സിപിഎം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണങ്ങൾ എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുപോലോത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തൻ്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ വി ഡി സതീശൻ വാർത്ത പുറത്ത് വന്നത് എങ്ങനെയെന്ന് കെഎൻ.ഉണ്ണികൃഷ്‌ണൻ എംഎൽഎയുടെ പ്രസ്‌താവനയുടെ വരികളിൽ തന്നെയുണ്ടെന്നും പറഞ്ഞു.

കോൺഗ്രസുകാർക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയപ്പോൾ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. അപ്പോൾ കോൺഗ്രസ് ഹാൻഡിലുകളിലും പ്രചാരണുണ്ടാകും. കോൺഗ്രസ് നേതാക്കൾക്കെതിരെ ഈ കാര്യങ്ങളൊക്കെ വെച്ച് പ്രചാരണം നടത്തിയപ്പോൾ മനുഷ്യാവകാശവും സ്ത്രീസംരക്ഷവുമൊന്നും ഉണ്ടായില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇതുപോലോത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തൻ്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സതീശൻ പറഞ്ഞു. ‘ഇത് എങ്ങനെയാണ് ആദ്യം പുറത്ത് വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. ‘ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ.എൻ.ഉണ്ണികൃഷ്ണ‌ന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. കോൺഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയിട്ടുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. എന്നിട്ടിപ്പോൾ അദ്ദേഹത്തെ വേട്ടയാടുകയാണ്.

എങ്ങനെയാണ് വാർത്ത പുറത്ത് പോയതെന്ന് സിപിഎം അന്വേഷിക്കുന്നതായിരക്കും നല്ലതെന്നും വി ഡി സതീശൻ കുട്ടിച്ചേർത്തു. അതേസമയം തന്നെയും കെ ഉണ്ണികൃഷ്‌ണൻ എംഎൽഎയേയും ചേർത്തുവെച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന് കെ ജെ ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും കെ ജെ ഷൈൻ ആരോപിച്ചിരുന്നു.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി